av-george-

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ നിന്ന് ആലുവ റൂറൽ പൊലീസ് എസ്.പിയായിരുന്ന എ.വി. ജോർജിനെ കുറ്റവിമുക്തനാക്കി.വകുപ്പുതല നടപടികളിൽ നിന്ന് ഇതോടെ ജോർജ് ഒഴിവാക്കപ്പെട്ടു. സംഭവത്തിൽ ജോർജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

എ.വി.ജോർജ് സാക്ഷി മാത്രമാണെന്ന് ഡി.ജി.പിയും നേരത്ത റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ പരിഗണിച്ചാണ് ജോർജിനെ സർക്കാർ കുറ്റവിമുക്തനാക്കിയത്.കുറ്റവിമുക്തനായതോടെ ജോർജിന് ഡി.ഐ.ജിയായി സ്ഥാനകയറ്റം ലഭിക്കും