death-penalty

ലാഹോർ: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനിൽ മുൻ പട്ടാള ജനറലിന് പതിനാല് വർഷം തടവുശിക്ഷയും മുൻ ബ്രിഗേഡിയറിനും ഒരു ഡോക്ടർക്കും വധശിക്ഷയും പട്ടാള കോടതി വിധിച്ചു. ലെഫ്. ജനറൽ ജാവോദ് ഇക്ബാൽ, ബ്രിഗേഡിയർ രാജ് റിസ്വാൻ, ഡോ. വസീം അക്രം എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്.. അതിപ്രധാനമായ രേഖകൾ വിദേശ ഏജൻസികൾക്ക് ചോർത്തി ദേശീയ സുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചുവെന്നതാണ് ഇവർ ചെയ്ത കുറ്റം.