kunchako-boban

കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് നേരെയുള്ള ആക്രമണക്കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിൽ എറണാകുളം റെയിൽവേ സ്റ്റേഷനുസമീപത്താണ് സംഭവം നടക്കുന്നത്. പ്രതി ജോസഫ് കുഞ്ചാക്കോ ബോബന് നേരെ കത്തി വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

കുഞ്ചാക്കോ ബോബനടക്കം 8 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.