മലയാളത്തിലെ സൂപ്പർ ഭാഗ്യജോടികളായി ടൊവിനോയും സംയുക്ത മേനോനും. ആദ്യമായി ഒന്നിച്ച തീവണ്ടിയിലൂടെത്തന്നെ ഇവർ സൂപ്പർ നായകനും നായികയുമായി.തീവണ്ടി നേടിയ വിജയത്തിൽ ടൊവിനോയും സംയുക്തയും മുഖ്യപങ്കാണ് വഹിച്ചത്.ഉയരെയിൽ ടൊവിനോയുടെ നായിക സംയുക്ത മേനോനായിരുന്നു.ആ സിനിമയിൽ സംയുക്ത അഭിനയിച്ചത് ഒരു സീനിൽ മാത്രമാണ്.എന്നാൽ ഒരേ ഫ്രെയ്മിൽ ടൊവിനോയേയും സംയുക്തയേയും പ്രേക്ഷകർ കണ്ടു.കൽക്കി എന്ന സിനിമയിലാണ് ഇവർ തുടർന്ന് അഭിനയിച്ചത്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
കോഴിക്കോട് എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ ടൊവിനോയും സംയുക്തയും. ടൊവിനോയുടേത് പട്ടാളക്കാരന്റെ വേഷമാണ്.അയാളുടെ പ്രണയിനിയുടെ വേഷത്തിൽ സംയുക്തയും.ഇവർ നായികാനായകന്മാരായി അഭിനയിച്ച സിനിമയുടെ സംവിധായകരെല്ലാം നവാഗതരായിരുന്നു എന്നതാണ് ശ്രദ്ധേയം.
ഈവർഷം തന്നെ മറ്റൊരു നവാഗത സംവിധായകന്റെ സിനിമയിലും ഈ ജോടികൾ ഒന്നിക്കുന്നുണ്ട്.