എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ തല അജിത് പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു. ആഗസ്റ്റിൽ റിലീസ് ചെയ്യുന്ന അജിത്തിന്റെ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിനോദ് .
അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പിങ്ക് എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് നേർകൊണ്ട പാർവൈ. ഈ ചിത്രം നിർമ്മിക്കുന്ന ബോണീ കപൂർ തന്നെയാണ് അജിത്തിന്റെ പുതിയ ചിത്രവും നിർമ്മിക്കുന്നത്. നേർക്കൊണ്ട പാർവൈയുടെ അതേ അണിയറപ്രവർത്തകർ തന്നെയായിരിക്കും പുതിയ ചിത്രത്തിലും എന്നാണ് റിപ്പോർട്ടുകൾ.തല 60 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അടുത്ത വർഷം അജിത്തിന്റെ ജന്മ
ദിനത്തിൽ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒടുവിൽ റിലീസ് ചെയ്ത അജിത്തിന്റെ വിശ്വാസം 200 കോടിയാണ് കളക്ട് ചെയ്തത്.നേർക്കൊണ്ട പാർവൈയിൽ വിദ്യാബാലൻ , ശ്രദ്ധാ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, അർജുൻ ചിദംബരം തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. സംഗീതം യുവൻ ശങ്കർ രാജയും ഛായാഗ്രഹണം നീരവ് ഷായും നിർവഹിക്കുന്നു.