jjj
പെ​പ്‌​സി​ ​ക​മ്പ​നി​ ​ഗു​ജ​റാ​ത്തി​ലെ​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​ക​ർ​ഷ​ക​ർ​ക്കെ​തി​രെ​ ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​യൂ​ത്ത് ​ഫ്ര​ണ്ട് ​(​ജേ​ക്ക​ബ്)​ ​മ​ഞ്ചേ​രി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​​ഉ​രു​ള​ക്കി​ഴ​ങ്ങ് ​വ​റു​ത്ത് ​ ​പ്ര​തി​ഷേ​ധിക്കുന്നു

മഞ്ചേരി: പെപ്‌സി കമ്പനി ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ കേസിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേരി കിഴക്കേത്തലയിൽ വച്ച് സൗജന്യമായി ഉരുളക്കിഴങ്ങ് വറുത്ത് പൊതുജനങ്ങൾക്ക് നൽകി പ്രതിഷേധിച്ചു. മോദിയും ബി.ജെ.പി യും കാർഷിക വിളകൾ പോലും അന്താരാഷ്ട്ര കുത്തകകൾക്ക് പണയപ്പെടുത്തി കർഷകരെ ദ്രോഹിക്കുകയാണ്. കേസിൽ നിന്നും പിന്മാറാത്ത പക്ഷം കമ്പനിയുടെ മുഴുവൻ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അനസ് അത്തിമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അക്ബർ മീനായി ഉദ്ഘാടനം ചെയ്തു., മണ്ഡലം പ്രസിഡന്റ് സുനിൽ വീമ്പൂർ,സാദിഖ് അലി മുണ്ടോടൻ, ജിജേഷ് കിഴക്കേത്തല,നാഷിദ് അമയങ്ങോട്, ഷംസുദ്ദീൻ തടപ്പറമ്പ്,ഉസ്മാൻ വള്ളുവങ്ങാട്, സുരേഷ് മാടങ്ങോട്, ജലാൽ കളത്തിങ്ങൽ,സൂപ്പി മുക്കം, കെ.വി. അബ്ദുൾ ഗഫൂർ ,റിയാസ് പാലായി, പ്രജീഷ് മാടങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി