fff
കെ.കരുണാകരൻ പിള്ള അനുസ്മരണ സമ്മേളനം കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കേരള എൻ.ജി.ഒ. അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും ദീർഘകാലം സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ. കരുണാകരൻ പിള്ളയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി തിരൂർ സ്‌ക്കൗട്ട് ഹാളിൽ നടത്തിയ പരിപാടി സംസ്ഥാന ട്രഷറർ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.പി. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ജാഫർ, വൈ. ഷാജി, കരീം മേച്ചേരി, എ.കെ. പ്രവീൺ, വി.കെ. കൃഷ്ണപ്രസാദ്, വി.പി. മുസ്തഫ, കെ. ഷബീറലി, ടി. ഹബീബ് റഹ്മാൻ, പി.ഹരിഹരൻ എന്നിവർ സംസാരിച്ചു.