മലപ്പുറം: കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക് കോളേജ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അൻവാർ ബുക്ക് ഫെസ്റ്റ് സമാപിച്ചു. കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ബുക്ക് ഫെസ്റ്റ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാക്കിർ ബാബു കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ പി.പി.എ. അസീസ്, കോളേജ് സെക്രട്ടറി എൻ. മുഹമ്മദ് , പി. അഷ്‌റഫ് , പി .ഫിറോസ്, എം. സി. നൗഷാദ് , കെ.പി. ഹലീം തങ്ങൾ, എം.കെ. ഇർഷാദ് , പ്രൊഫ കെ.എ. നാസർ, ഗഫൂർ കുറുമാടൻ, പി.പി.എ റഹ്മാൻ, പി.പി. ഷബീർ ബാബു, കെ. ഖമറുൽ ഇസ്‌ലാം സംസാരിച്ചു.