വളാഞ്ചേരി: ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി. തിരുനാവായക്കടുത്ത് ബന്ദർ കടവിനടുത്താണ് കഞ്ചാവ്‌ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയിൽ പ്ലാസ്റ്റിക്ക് ചാക്കിൽ എടുത്തു മാറ്റാൻ സാദ്ധ്യമാകുന്ന നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.. ചെടിക്ക് ഏകദേശം മൂന്ന് മാസത്തെ വളർയുണ്ടെന്നും വിളവെടുപ്പിന് പാകമായതാണെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ അറിയിച്ചു . പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘമാകാം ചെടി നട്ടുവളർത്തിയതെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ജാഫർ, സി.ഇ.ഒ മാരായ ഷിബു ശങ്കർ, ഹംസ, സജിത്ത് , വിഷ്ണുദാസ്, രഞ്ജിത്ത് ,രാജീവ് കുമാർ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു