lll
രശ്മി ഫിലിം സൊസൈറ്റിയുടെ ഓസ്‌കർ ചലച്ചിത്രോത്സവം ചലച്ചിത്ര നിരൂപകൻ ഫസൽ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: രശ്മി ഫിലിം സൊസൈറ്റിയുടെ ഓസ്‌കർ ചലച്ചിത്രോത്സവം ഗ്രീൻബുക്ക്, ഹാക്‌സൊ റിഡ്ജ് എന്നീ ചലച്ചിത്രങ്ങളുടെ പ്രദർശനത്തോടെ എൻ.ജി.ഒ യൂണിയൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു. ചലച്ചിത്ര നിരൂപകൻ ഫസൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണമ്പൂർ രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കെ.കുറുപ്പൻ, ഹനീഫ്‌ രാജാജി, വി.എം.സുരേഷ്‌കുമാർ, ജി.കെ. രാംമോഹൻ, എ.ബാബു, എൻ.വി.മുഹമ്മദലി, കെ.ഉദയകുമാർ, നൗഷാദ് മാമ്പ്ര, കെ.ജി.സത്യഭാമ, ബാബു ഷൺമുഖദാസ്, അനീസ്‌ കൂത്രാടൻ എന്നിവർ പ്രസംഗിച്ചു.