താനൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കുന്നുംപുറം ചാത്തങ്ങാട്ടിൽ കുമാരൻ (80) മരിച്ചു. മൂന്ന് ദിവസം മുമ്പ് ശോഭ പറമ്പിന് സമീപത്ത് റോഡരികിലൂടെ നടക്കവേ കുമാരന്റെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ ഗൗരി. മക്കൾ: സതി, അനിത. മരുമക്കൾ വാസു, രാജൻ.