ffff
പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച പാണക്കാട് ഡി.യു.എച്ച്.എസ്.എസിലെ കുട്ടികളും അദ്ധ്യാപകരും

മ​ല​പ്പു​റം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷാ​ഫ​ല​ത്തി​ന് ​പി​ന്നാ​ലെ​ ​പ്ല​സ്ടു​ ​റി​സ​ൾ​ട്ടി​ലും​ ​മി​ക​വ് ​തെ​ളി​യി​ച്ച് ​മ​ല​പ്പു​റം.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മു​ഴു​വ​ൻ​ ​എ​പ്ല​സ് ​നേ​ടി​യ​വ​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മ​ല​പ്പു​റ​മാ​ണ് ​മു​ന്നി​ൽ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ഗോ​യിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ 86.84​ ​ശ​ത​മാ​നം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ഉ​പ​രി​പ​ഠ​ന​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 85.52​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​വി​ജ​യം.​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷ​ക്കി​രു​ത്തു​ക​യും​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടു​ക​യും​ ​ചെ​യ്ത​ ​ജി​ല്ല​യെ​ന്ന​ ​നേ​ട്ടം​ ​ഇ​ത്ത​വ​ണ​യും​ ​മ​ല​പ്പു​റ​ത്തി​നാ​ണ്.​ ​ജി​ല്ല​യി​ലെ​ 245​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ 54884​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​ ​ഇ​തി​ൽ​ 47664​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ ​യോ​ഗ്യ​ത​ ​നേ​ടി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 46110​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി​യി​രു​ന്ന​ത്.
ടെ​ക്‌​നി​ക്ക​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ 264​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 193​ ​പേ​രാ​ണ് ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ 73.11​ ​ശ​ത​മാ​നം​ ​വി​ജ​യം.​ 81.63​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​വി​ജ​യം.​ ​ഓ​പ്പ​ൺ​ ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷ​ക്കി​രു​ത്തി​യ​ ​മ​ല​പ്പു​റ​ത്ത് 45.47​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​വി​ജ​യം​ ​നേ​ടാ​നാ​യി.​ 20180​ ​പേ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​പ്പോ​ൾ​ 9175​ ​പേ​ർ​ ​വി​ജ​യി​ച്ചു.​ 64​ ​പേ​ർ​ക്ക് ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ ​എ​ ​പ്ല​സു​ണ്ട്.​ 37.85​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​വി​ജ​യം.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷ​യ്ക്ക് ​സ​ജ്ജ​രാ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ൾ​ ​തി​രൂ​ര​ങ്ങാ​ടി​ ​ജി.​എ​ച്ച്.​എ​സ്.​എ​സാ​ണ്.​ 605​ ​പേ​രാ​ണ് ​ഇ​വി​ടെ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.
പ്ലസ് ടു ​പ​രീ​ക്ഷ​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് 1937​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​മു​ഴു​വ​ൻ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ് ​നേ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 1990​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ത്.​ ​എ​ച്ച്.​എ​സ്.​എ​സ് ​സ്‌​കൂ​ൾ​ ​ഗോ​യിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ 1865​ ​പേ​ർ​ ​എ​ ​പ്ല​സ്‌​നേ​ടി​(​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 1935​).​ ​ടെ​ക്‌​നി​ക്ക​ൽ​ ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ട്ട് ​പേ​രും​ ​(​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​വും​ ​എ​ട്ട്),​ ​ഓ​പ്പ​ൺ​ ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 64​ ​(​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 47​)​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​ണ് ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ് ​നേ​ടി​യ​ത്.​ ​വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ​ ​എ​ട്ട് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഫു​ൾ​ ​എ​പ്ല​സ് ​നേ​ടി.

പാ​ലേ​മാ​ട് ​ എ​സ്.​വി.​എ​ച്ച്.​എ​സ്.​എ​സി​ന് മികച്ച നേട്ടം
എ​ട​ക്ക​ര​:​ ​എ​ച്ച്.​എ​സ്.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ 1200​ൽ​ ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടി​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​അ​ഞ്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ശ്ര​ദ്ധേ​യ​രാ​യി.​ ​പാ​ലേ​മാ​ട് ​ശ്രീ​ ​വി​വേ​കാ​ന​ന്ദ​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ടി.​ ​അ​ഭി​രാ​മി​ ​തു​ള​സീ​ധ​ര​ൻ,​ ​കെ.​പി.​ ​ഫാ​രി​സ,​ ​ഗൗ​രി​ ​കൃ​ഷ്ണ​ ​എ​സ്.​ ​കു​മാ​ർ,​ ​എ​സ്.​എ​സ്.​ ​ദേ​വീ​ ​ച​ന്ദ​ന,​ ​പി.​വി.​ ​ന​ന്ദ​ന​ ​എ​ന്നി​വ​രാ​ണ് ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടി​ ​നാ​ടി​ന് ​അ​ഭി​മാ​ന​മാ​യ​ത്.​ ​ക​രു​നെ​ച്ചി​ ​റി​ട്ട.​ ​അ​ദ്ധ്യാ​പ​ക​ൻ​ ​വി.​ ​തു​ള​സീ​ധ​ര​ന്റെ​യും​ ​പാ​ലേ​മാ​ട് ​എ​സ്.​വി.​എ​ച്ച്.​എ​സ്.​എ​സ് ​അ​ദ്ധ്യാ​പി​ക​ ​ഉ​ഷാ​കു​മാ​രി​യു​ടെ​യും​ ​മ​ക​ളാ​ണ് ​ടി.​ ​അ​ഭി​രാ​മി​ ​തു​ള​സീ​ധ​ര​ൻ.​ ​സ​യ​ൻ​സ് ​ഗ്രൂ​പ്പി​ലാ​ണ് ​അ​ഭി​രാ​മി​ ​മി​ക​വ് ​തെ​ളി​യി​ച്ച​ത്.​ ​പ്ര​വാ​സി​യാ​യ​ ​ക​രു​നെ​ച്ചി​യി​ലെ​ ​കു​ന്നും​പു​റ​ത്ത് ​മു​ഹ​മ്മ​ദ് ​കോ​യ​യു​ടെ​യും​ ​എ​ട​ക്ക​ര​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സ് ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​റ​സി​യ​യു​ടെ​യും​ ​മ​ക​ളാ​ണ് ​കെ.​പി.​ ​ഫാ​രി​സ.​ ​സ​യ​ൻ​സ് ​ഗ്രൂ​പ്പി​ലാ​ണ് ​ഫാ​രി​സ​യും​ ​വി​ജ​യം​ ​നേ​ടി​യ​ത്.​ ​പാ​ലേ​മാ​ട് ​ശ​ങ്ക​രം​കു​ളം​ ​ശ്രീ​മം​ഗ​ലം​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​സ​ജി​കു​മാ​റി​ന്റെ​യും​ ​പാ​ലേ​മാ​ട് ​ശ്രീ​ ​വി​വേ​കാ​ന​ന്ദ​ ​എ​ച്ച്.​എ​സ്.​എ​സ് ​അ​ദ്ധ്യാ​പി​ക​ ​ഇ​ന്ദു​കു​മാ​രി​യു​ടെ​യും​ ​മ​ക​ളാ​ണ് ​ഗൗ​രി​കൃ​ഷ്ണ​ ​എ​സ്.​ ​കു​മാ​ർ.​ ​കൊ​മേ​ഴ്‌​സ് ​ഗ്രൂ​പ്പി​ലാ​ണ് ​വി​ജ​യം.​ ​ചു​ങ്ക​ത്ത​റ​ ​മു​ട്ടി​ക്ക​ട​വ് ​സ്വ​ദേ​ശി​യും​ ​നി​ല​മ്പൂ​ർ​ ​ഐ.​സി.​ഡി.​എ​സ് ​ജീ​വ​ന​ക്കാ​ര​നു​മാ​യ​ ​സു​ദ​ർ​ശ​ന്റെ​യും​ ​കാ​ന​റ​ ​ബാ​ങ്ക് ​വ​ണ്ടൂ​ർ​ ​ശാ​ഖ​യി​ലെ​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​ഷീ​ജ​യു​ടെ​യും​ ​മ​ക​ളാ​ണ് ​ദേ​വീ​ ​ച​ന്ദ​ന.​ ​ഹ്യു​മാ​നി​റ്റീ​സ് ​ഗ്രൂ​പ്പി​ലാ​ണ് ​വി​ജ​യം.​ ​എ​ട​ക്ക​ര​ ​കാ​പ്പു​ണ്ട​ ​പെ​രി​ച്ചോ​ട്ട​ത്തി​ൽ​ ​വേ​ലാ​യു​ധ​ന്റെ​യും​ ​പാ​ലേ​മാ​ട് ​വി​വേ​കാ​ന​ന്ദ​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​ജ​യ​ന്തി​ ​വേ​ലാ​യു​ധ​ന്റെ​യും​ ​മ​ക​ളാ​ണ് ​പി.​വി.​ ​ന​ന്ദ​ന.​ ​ഹ്യു​മാ​നി​റ്റീ​സ് ​ഗ്രൂ​പ്പി​ലാ​ണ് ​വി​ജ​യം.
തു​ട​ർ​ച്ച​യാ​യ​ ​അ​ഞ്ചാം​ ​വ​ർ​ഷ​മാ​ണ് ​പാ​ലേ​മാ​ട് ​ശ്രീ​ ​വി​വേ​കാ​ന​ന്ദ​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടു​ന്ന​ത്

എ​ട​രി​ക്കോ​ട് ​ എ​ച്ച്.​എ​സ്.​എ​സി​ന് 13​-ാം​ ​ ത​വ​ണ​യും​ ​നൂ​റു​മേ​നി
എ​ട​രി​ക്കോ​ട് ​:​ ​എ​ച്ച്.​എ​സ്.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ 13ാം​ ​ത​വ​ണ​യും​ ​നൂ​റ് ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി​ ​എ​ട​രി​ക്കോ​ട് ​പി.​കെ.​എം.​എം.​ ​എ​ച്ച്.​എ​സ്.​എ​സ് .​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി​യ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കു​ട്ടി​ക​ൾ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത് ​ഈ​ ​വി​ദ്യാ​ല​യ​ത്തി​ലാ​ണ്.​ 77​ ​പേ​ർ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ത്തി​ലും​ ​എ​ ​പ്ല​സ് ​നേ​ടി.​ ​നാ​ല് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 1200​ ​മാ​ർ​ക്കും​ ​നേ​ടി.​ ​കെ.​ടി.​ഫി​ൽ​ദ​ ,​ ​പി.​എ​സ്.​ ​കീ​ർ​ത്ത​ന,​ ​വി.​പി.​ ​ഷ​ദീ​ദ്,​ ​വി.​ ​മു​ഹ​മ്മ​ദ് ​അ​സ്‌​ല​ഹ് ​എ​ന്നി​വ​രാ​ണ് ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ത്.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഫ​ല​ത്തി​ലെ​ ​സം​സ്ഥാ​ന​ ​റെ​ക്കോ​ഡി​നൊ​പ്പം​ ​പ്ല​സ്ടു​വി​ലെ​ ​റെ​ക്കാ​ഡ് ​വി​ജ​യം​ ​കൂ​ടി​യാ​യ​പ്പോ​ൾ​ ​പി.​ ​കെ.​എം.​എം.​എ​ച്ച്.​എ​സ്.​എ​സി​ന് ​ഇ​ര​ട്ടി​മ​ധു​ര​മാ​യി.​ ​മി​ക​ച്ച​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​കു​ട്ടി​ക​ളെ​ ​സ്‌​കൂ​ൾ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ചേ​ർ​ന്ന​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യാ​പ​ക​രും​ ​മാ​നേ​ജ്‌​മെ​ന്റും​ ​ചേ​ർ​ന്ന് ​അ​നു​മോ​ദി​ച്ചു.​ ​മാ​നേ​ജ​ർ​ ​ബ​ഷീ​ർ​ ​എ​ട​രി​ക്കോ​ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​കെ.​മു​ഹ​മ്മ​ദ് ​ഷാ​ഫി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​ക​ൺ​വീ​ന​ർ​ ​സി.​ ​അ​നീ​ഷ്,​ ​അ​ദ്ധ്യാ​പ​ക​രാ​യ​ ​പി.​എം.​ ​ആ​ഷി​ഷ് ,​ ​പി.​ ​ഹ​ബീ​ബ്,​ ​കെ.​ ​നി​ഷ​ ,​ ​കെ.​പി​ ​നാ​സ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

എം.​ഐ​ ​ഗേ​ൾ​സിന്
100​ ​ശ​ത​മാ​നം​ ​വി​ജ​യം
പൊ​ന്നാ​നി​:​ ​പ്ല​സ്ടു​ ​പ​രീ​ക്ഷ​യി​ൽ​ ​തീ​ര​ദേ​ശ​ത്ത് ​ച​രി​ത്ര​ ​നേ​ട്ട​വു​മാ​യി​ ​പു​തു​പൊ​ന്നാ​നി​ ​എം.​ഐ​ ​ജി.​എ​ച്ച്.​എ​സ്.​എ​സ്.​ 100​ ​ശ​ത​മാ​നം​ ​വി​ജ​യ​മാ​ണ് ​സ്കൂ​ൾ​ ​നേ​ടി​യ​ത്.​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 296​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​നേ​ടി.11​ ​പേ​ർ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ് ​ക​ര​സ്ഥ​മാ​ക്കി.
പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​വ​ർ​ഷ​മാ​യി​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്കി​ൽ​ ​എം.​ഐ​ ​ഗേ​ൾ​സ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.​ ​നി​യ​മ​സ​ഭ​ ​സ്പീ​ക്ക​ർ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​മി​ക​ച്ച​ ​വി​ദ്യാ​ല​യ​ത്തി​നു​ള്ള​ ​ട്രോ​ഫി​ ​ര​ണ്ടു​ ​ത​വ​ണ​ ​ല​ഭി​ച്ചു.
പ​ത്തു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ 90​ ​ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ലാ​ണ് ​സ്‌​കൂ​ളി​ലെ​ ​പ്ല​സ് ​ടു​ ​വി​ജ​യം.
എ​സ് ​എ​സ് ​എ​ൽ​ ​സി​ ​പ​രീ​ക്ഷ​യി​ൽ​ 96.92​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടാ​നാ​യി.​ 11​ ​പേ​ർ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ത്തി​ലും​ ​എ​ ​പ്ല​സ് ​നേ​ടി.​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​ന​മാ​ണ് ​പ​രീ​ക്ഷ​യ്ക്ക് ​മു​ന്നോ​ടി​യാ​യി​ ​ന​ട​ക്കാ​റു​ള്ള​ത്.​ ​പാ​ഠ്യേ​ത​ര​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സ്കൂ​ൾ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​യ്ക്കു​ന്നു.

മാനവേദൻ സ്കൂളിന് നേട്ടം
നി​ല​മ്പൂ​ർ​:​ ​എ​ച്ച്.​എ​സ്.​എ​സ് ,​വൊ​ക്കേ​ഷ​ണ​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളി​ൽ​ ​നി​ല​മ്പൂ​ർ​ ​ഗ​വ.​മാ​ന​വേ​ദ​ൻ​ ​സ്‌​കൂ​ളി​ന് ​മി​ക​ച്ച​നേ​ട്ടം.​ ​സം​സ്ഥാ​ന​ ​ശ​രാ​ശ​രി​യേ​ക്കാ​ൾ​ 10​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വാ​ണ് ​എ​ച്ച്.​എ​സ്.​എ​സ് ​ഫ​ല​ത്തി​ലു​ണ്ടാ​യ​ത്.​ 386​ ​പേ​ർ​ ​എ​ച്ച്.​എ​സ്.​എ​സ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ​ 363​പേ​ർ​ ​വി​ജ​യി​ച്ചു.​ 16​ ​പേ​ർ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ്‌​ ​നേ​ടി.​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ 97​ ​ശ​ത​മാ​ന​വും​ ​ഹ്യു​മാ​നി​റ്റീ​സ് ​വി​ഭാ​ഗ​ത്തി​ൽ​ 93​ ​ശ​ത​മാ​ന​വും​ ​കൊ​മേ​ഴ്‌​സ് ​വി​ഭാ​ഗ​ത്തി​ൽ​ 92​ ​ശ​ത​മാ​ന​വു​മാ​ണ് ​ഇ​വി​ടെ​ ​വി​ജ​യം.​ ​വി.​എ​ച്ച്.​എ​സ്.​എ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​നാ​ല് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫു​ൾ​ ​എ​ ​പ്ല​സ് ​ല​ഭി​ച്ചു.​ ​സം​സ്ഥാ​ന​ത്ത് ​ര​ണ്ട് ​സ്‌​കൂ​ളു​ക​ൾ​ക്കേ​ ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കാ​നാ​യി​ട്ടൂ​ള്ളൂ.​ ​പ​രീ​ക്ഷ​യെ​ഴു​തി​യ ​ 89​പേ​രി​ൽ​ 87​പേ​രും​ ​വി​ജ​യി​ച്ചു.

പൂക്കോട്ടുംപാടം സ്കൂളിന് 85.5ശതമാനം വിജയം
നി​ല​മ്പൂ​ർ​:​ ​പൂ​ക്കോ​ട്ടും​പാ​ടം​ ​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​പ്ല​സ്ടു​ ​പ​രീ​ക്ഷ​യി​ൽ​ 85.5​%​ ​വി​ജ​യം.​ ​ആ​കെ​ 372​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​തി​ൽ​ 318​ ​പേ​ർ​ ​വി​ജ​യി​ച്ചു.​ ​ജ​ന​റ​ൽ​ ​സ​യ​ൻ​സ് 97​%,​ ​കൊ​മേ​ഴ്‌​സ് 88.28​ ​%,​ ​ഹ്യു​മാ​നി​റ്റീ​സ് 82​%.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് 73​%.​ ​ജ​ന​റ​ൽ​ ​സ​യ​ൻ​സ് ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ ​എം.​എ​സ് .​ ​യാ​ഗ്‌​നി​ക് 1200​ ​മാ​ർ​ക്കും ​നേ​ടി​ ​സ്‌​കൂ​ളി​ന് ​അ​ഭി​മാ​ന​മാ​യി.​ ​സ​യ​ൻ​സ് ​വി​ഷ​യ​ത്തി​ൽ​ ​അ​ഞ്ച് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​കൊ​മേ​ഴ്‌​സ് ​വി​ഷ​യ​ത്തി​ൽ​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ള​സ് ​നേ​ടി.

നൂ​റു​ശ​ത​മാ​നം​ ​വി​ജ​യം

കോ​ട്ട​ക്ക​ൽ​:​ ​കോ​ട്ടൂ​ർ​ ​എ.​കെ.​എം​ ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​പ്ല​സ്ടു​ ​പ​രീ​ക്ഷ​യി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​നൂ​റു​ ​ശ​ത​മാ​നം​ ​വി​ജ​യം.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​എ​സ് ​എ​സ് ​എ​ൽ​ ​സി​ ​പ​രീ​ക്ഷ​യി​ലും സ്കൂൾ​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം​ ​കൈ​വ​രി​ച്ചി​രു​ന്നു.​ 1086​ ​കു​ട്ടി​ക​ൾ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​തി​ൽ​ 1085​ ​കു​ട്ടി​ക​ൾ​ ​ഉ​ന്ന​ത​ ​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​യും​ 124​ ​കു​ട്ടി​ക​ൾ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ത്തി​ലും​ ​എ​ ​പ്ല​സ് ​നേ​ടി​യി​രു​ന്നു.
പ്ല​സ്‌ട‌‌‌ു​ ​പ​രീ​ക്ഷ​യി​ൽ 176​ ​കു​ട്ടി​ക​ളാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ 32​ ​കു​ട്ടി​ക​ൾ​ ​ഫു​ൾ​ ​എ​ ​പ്ല​സ് ​നേ​ടി.​ ​പ​രീ​ക്ഷാ​ഫ​ലം​ ​വ​ന്ന​തോ​ടെ​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ളി​ലെ​ത്തി.​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്ര​ൻ​സി​പ്പ​ൽ​ ​അ​ലി​ ​ക​ട​വ​ണ്ടി,​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​ബ​ഷീ​ർ​ ​കു​രു​ണി​യ​ൻ,​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ​ർ​ ​കെ.​ ​ഇ​ബ്രാ​ഹിം​ ​ഹാ​ജി,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​ജു​നൈ​ദ് ​പ​ര​വ​ക്ക​ൽ​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​ന്ദി​ച്ചു.

ഇരുമ്പുഴി സ്കൂളിന് നൂറ് മേനി

ഇരുമ്പൂഴി : പ്ലസ്ടു റിസൾറ്റ് വന്നപ്പോൾ ഇരുമ്പുഴി ജി.എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. എങ്കിലും സാങ്കേതികമായി ഗവൺമെന്റിന്റെ നൂറുമേനി പട്ടികയിൽ വന്നില്ല. ഒന്നാം വർഷ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഒരു വിദ്യാർത്ഥി ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടാം വർഷ പരീക്ഷയ്ക്ക് ഹാജരായില്ല. 2015-16 വർഷത്തിലും ഈ വിദ്യാലയത്തിന് 100 ശതമാനം വിജയം നേടാനായെങ്കിലും മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയ വിദ്യാർത്ഥിയുടെ ഫലം തടഞ്ഞു വച്ചതിനാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീട് റിസൾട്ട് വന്നുവെങ്കിലുംനൂറ് ശതമാനം ലിസ്റ്റിൽ നിന്ന് പുറത്ത് തന്നെയായിരുന്നു ഈ വിദ്യാലയം.