വള്ളിക്കുന്ന് : ജന്മനാ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് എസ്.എസ്.എൽ.സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയുടെ വീട് മന്ത്രി കെ.ടി. ജലീൽ സന്ദർശിച്ചു . മനക്കരുത്തിന്റെ മുന്നിൽ ഏതു പരിമിതിയും തോൽക്കുമെനുള്ളത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ദേവിക. വള്ളിക്കുന്ന് ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തിൽ പാതിരാട്ട് സജീവന്റെയും സുജിതയുടെയും മകളായ ദേവിക സി.ബി.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. അച്ഛനെയും അമ്മയെയും മുത്തച്ഛനെയും മന്ത്രി ജലീൽ അഭിനന്ദിച്ചു . ദേവികയ്ക്ക് വേണ്ടിയുള്ള ഉപഹാരങ്ങൾ ദേവികയുടെ അനിയൻ മന്ത്രി ജലീലിൽ നിന്ന് ഏറ്റുവാങ്ങി.