മലപ്പുറം; നേഴ്സസ് വാരാഘോഷം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സർക്കാർ,സ്വകാര്യ മേഖലയിലെ നേഴ്സുമാരും നേഴ്സിംഗ് വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി. ലോക നേഴ്സസ് ദിനം കൂടിയായ ഇന്നലെ രാവിലെ ജില്ലാ കളക്ടറുടെ വസതി പരിസരത്ത് നിന്നാരംഭിച്ച സന്ദേശ റാലി ടൗൺഹാളിൽ സമാപിച്ചു. മലപ്പുറം എസ് ഐ അനൂപ് ജി മേനോൻ ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് സമാപന സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന ഉദ്ഘാടനം ചെയ്തു. നാഷണൽ ഹെൽത്ത് മിഷൻ ഓഫീസർ ഡോ.ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും സമ്മാന ദാനവുംഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ മുഹമ്മദ് ഇസ്മായിൽ നിർവഹിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസർ ടി എൻ ഗോപാലൻ, നേഴ്സിംഗ് സൂപ്രണ്ടുമാരായ പി നളിനി, ടി പ്രമീള,പി അജിത, എൻ സുബലക്ഷമി നേഴ്സിംഗ് ട്യൂട്ടർമാരായ കെ കെ ഹേമാംബിക, സി അബൂബക്കർ, പി ശരത്, ജാൻസൻമാത്യു, പി പുഷ്പലത, കെ എ മിനി, ഷാഹിദ് സുഫിയാൻ സംസാരിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സരസ്വതി സ്വാഗതവും വസന്ത കുമാരി നന്ദിയും പറഞ്ഞു. തുടർന്ന് നേഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും കലാ പരിപാടികളും അരങ്ങേറി.