മലപ്പുറം: നിലമ്പൂരിൽ ഒറീസ സ്വദേശിക്ക് വൈവാ വാക്സിൻ വിഭാഗത്തിൽപ്പെട്ട മലമ്പനി ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നെന്ന് ആരോഗ്യ വകുപ്പ്. പനി ബാധിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇയാൾ നിലമ്പൂരിൽ എത്തുന്നതെന്നാണ് വിവരം. അതിനാൽ ഉറവിടം നിലമ്പൂർ ആവാൻ ഇടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഇയാളെ പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും ഇയാൾ നിലമ്പൂരിൽ താമസിച്ച സ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ ആളുകളിലേക്ക് പനി പടരാതിരിക്കാനുള്ള ശ്രമങ്ങൾ കൈക്കൊണ്ടതായും പ്രദേശത്തെ വീടുകളിൽ കൊതുകുകളെ തുരത്തുന്നതിനായി പ്രത്യേക പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.