gopalakrishna-menon
gopalakrishna menon

വള്ളിക്കുന്ന്: കെ.പി.സി.സി അംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പുന്നോളി ഇരുപ്പാട്ടിൽ ഗോപാലകൃഷ്ണ മേനോൻ (പി.ഐ.ജി.മേനോൻ- 89) നിര്യാതനായി. നേറ്റീവ് എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനുമായിരുന്നു. 1951ൽ ഫാർമേഴ്‌സ് ഇംപ്രൂവ്‌മെന്റ് സൊസൈറ്റി രൂപീകരിച്ച് സഹകരണ മേഖലയിൽ സജീവമായി. കോഴിക്കോട് പരസ്പര സഹായി സഹകരണ സംഘം പ്രിന്റിംഗ് പ്രസിന്റെ ആദ്യകാല ഡയറക്ടർ, കോഴിക്കോട് ഭൂപണയ ബാങ്ക് ഡയറക്ടർ, കടലുണ്ടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

ഭാര്യ: പുളിയശ്ശേരി രത്‌നപ്രഭാദേവി അമ്മ. മക്കൾ: ഹരിഗോവിന്ദൻ (മുൻ ഡി.സി.സി അംഗം), പ്രഭാകരൻ, ഋഷികേശ്കുമാർ (ഹെഡ് പോസ്റ്റ്മാസ്റ്റർ തിരൂർ), വീരേന്ദ്രകുമാർ എന്ന ബേബി, ബാലഗോപാലൻ എന്ന സുഭാഷ്. മരുമക്കൾ: പി.സി.ഗീത, ഇ.ജയലക്ഷ്മി, രഞ്ജിനി, സ്മിത , ടി.എൻ.രേഖ. സഹോദരങ്ങൾ: ബാലഗംഗാധരൻ, പരേതരായ ഉമാദേവിഅമ്മ, സേതുമാധവൻ , ബാലഗോപാലൻ, അരവിന്ദാക്ഷൻ.