ahammedkutty-haji
ahammedkutty haji

തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമപഞ്ചയത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനും ദീർഘകാലം പന്താരങ്ങാടി മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പന്താരങ്ങാടി വലിയ പീടിയേക്കൽ അഹമ്മദ്കുട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: കദിയുമ്മ. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ, സ്റ്റാന്റിംഗ് അദ്ധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ടൗൺ ലീഗ് കമ്മിറ്റി ട്രഷറർ, മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി പ്രവർത്തക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സഹോദരങ്ങൾ: സെയ്തലവി ഹാജി, അബ്ദുൽകാദർ, ഇസ്ഹാഖ്, കുഞ്ഞിമുഹമ്മദ് ഹാജി, ഫാത്തിമ, ബിയ്യാച്ച, പരേതനായ ഇസ്മയിൽ.