പെരിന്തൽമണ്ണ: പുഴക്കാട്ടിരിയിലെ പൈതൽപടിക്ക് സമീപം ആൾമറയില്ലാത്ത കിണറ്റിൽ വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ അംബേദ്കർ നഗർ സ്വാമിനാഥൻ മകൻ കുളന്തൈവേൽ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പകൽ 11.30 നാണ് അപകടം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന കിണറിന്റെ അരികിലൂടെ പോയപ്പോൾ കാൽതെന്നി വീഴുകയായിരുന്നു.18 മീറ്റർ താഴ്ച്ചയുള്ള കിണറിന്റെ അടിഭാഗം പാറയായിരുന്നു. വീഴ്ചയിൽ തല പാറയിൽ ഇടിച്ച് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പെരിന്തൽമണ്ണയിൽ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊളത്തൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.