മഞ്ചേരി: വൃദ്ധനെ താമസസ്ഥലമായ വർക്ക്ഷോപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം കിടങ്ങൂർ പരേതനായ കണ്ണഞ്ചേരി അപ്പുണ്ണിയുടെ മകൻ ഭാസ്‌ക്കരൻ (80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്തെ വർക്ക്ഷോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി പെരിയമ്പലത്തും പരിസര പ്രദേശങ്ങളിലുമായി ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന ഭസ്കരന് രാത്രി കിടക്കാൻ വർക്ക്ഷോപ്പിനകത്ത് സൗകര്യം നൽകുകയായിരുന്നു. ഇന്നലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി എസ്.ഐ വി.വി.വിമൽ ഇൻക്വസ്റ്റ് ചെയ്ത് മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാസ്‌കരൻ അവിവാഹിതനാണ്.