പെരിന്തൽമണ്ണ: മൂന്നക്ക ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലും താഴേക്കോടും നടത്തിയ പരിശോധനയിൽ നാലു പേർ അറസ്റ്റിൽ. 18,000 രൂപയും പിടിച്ചെടുത്തു.താഴേക്കോട് സ്വദേശികളായ കളക്കണ്ടൻ അസൈനാർ (46), ആലിക്കാപ്പറമ്പിൽ മുഹമ്മദാലി (60), ബടാത്തി സ്വദേശി പാറക്കുളവൻ ഷമീർബാബു (39), ചീരംകുഴിയിൽ രാജീവ് (35) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ എം.പി.രാജേഷ്, എസ്.ഐ രമാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.എ.ശിവദാസന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എം.പി.രാജേഷ്, എസ്.ഐ രമാദേവി, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളി, ടി.ശ്രീകുമാർ, മനോജ്, കൃഷ്ണകുമാർ, ബിപിൻ, രത്നാകരൻ, വിജേഷ്, ഷാജി എന്നിവരാണ് പരിശോധന നടത്തിയത്.