മഞ്ചേരി: വിദേശത്തും നാട്ടിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പ്രതി മഞ്ചേരി പൊലീസിന്റെ പിടിയിൽ. വിദേശത്ത് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് നിരവധി ആളുടെ കൈയിൽ നിന്നും പണം വാങ്ങി മുങ്ങിയ കരുവാരക്കുണ്ട് കാക്കര സ്വദേശി പാറമ്മൽ ഫിറോസ് ബാബുവിനെയാണ് (35) പിടികൂടിയത്.
പ്രതി മഞ്ചേരി ജസീല ജംഗ്ഷനിൽ ആർ.വി.എം കരിയർ ഗൈഡൻസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാൾ. ഈ സ്ഥാപനത്തിന്റെ മറവിലാണ് പ്രതി നാട്ടിലും വിദേശത്തും ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു പല ആളുകളിൽ നിന്നും പണം കൈപ്പറ്റിയത്. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരവധി പേർ പ്രതിയെ അന്വേഷിച്ചു സ്റ്റേഷനിലെത്തി.
മഞ്ചേരി എസ് .ഐ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അമ്മദ് , എ.എസ്.ഐ പ്രദീപ് ,ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലീം പൂവ്വത്തി, ധന്യ എന്നിവരാണ് പ്രതിയെ പിടികൂടിയത്.