jjj
.

മ​ഞ്ചേ​രി​:​ ​വി​ദേ​ശ​ത്തും​ ​നാ​ട്ടി​ലും​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു​ ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടി​യ​ ​പ്ര​തി​ ​മ​ഞ്ചേ​രി​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ൽ.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ ​ശ​രി​യാ​ക്കി​ ​ത​രാ​മെ​ന്ന് ​പ​റ​ഞ്ഞ് ​നി​ര​വ​ധി​ ​ആ​ളു​ടെ​ ​കൈ​യി​ൽ​ ​നി​ന്നും​ ​പ​ണം​ ​വാ​ങ്ങി​ ​മു​ങ്ങി​യ​ ​ക​രു​വാ​ര​ക്കു​ണ്ട് ​കാ​ക്ക​ര​ ​സ്വ​ദേ​ശി​ ​പാ​റ​മ്മ​ൽ​ ​ഫി​റോ​സ് ​ബാ​ബു​വി​നെ​യാ​ണ് ​(35​)​ ​പി​ടി​കൂ​ടി​യ​ത്.​ ​
പ്ര​തി​ ​മ​ഞ്ചേ​രി​ ​ജ​സീ​ല​ ​ജം​ഗ്ഷ​നി​ൽ​ ​ആ​ർ.​വി.​എം​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​എ​ന്ന​ ​സ്ഥാ​പ​നം​ ​ന​ട​ത്തി​ ​വ​രി​ക​യാ​യിരുന്നു ഇയാൾ.​ ​ഈ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​മ​റ​വി​ലാ​ണ് ​പ്ര​തി​ ​നാ​ട്ടി​ലും​ ​വി​ദേ​ശ​ത്തും​ ​ജോ​ലി​ ​ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് ​പ​റ​ഞ്ഞു​ ​പ​ല​ ​ആ​ളു​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​കൈ​പ്പ​റ്റി​യ​ത്.​ ​മ​ഞ്ചേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്ന് ​നി​ര​വ​ധി​ ​പേ​ർ​ ​പ്ര​തി​യെ​ ​അ​ന്വേ​ഷി​ച്ചു​ ​സ്റ്റേ​ഷ​നി​ലെ​ത്തി.​
​മ​ഞ്ചേ​രി​ ​എ​സ് .​ഐ​ ​ഇ.​ആ​ർ​ ​ബൈ​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ.​എ​സ്.​ഐ​ ​അ​മ്മ​ദ് ,​ ​എ.​എ​സ്.​ഐ​ ​പ്ര​ദീ​പ് ,​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​മാ​രാ​ത്ത്,​ ​മു​ഹ​മ്മ​ദ് ​സ​ലീം​ ​പൂ​വ്വ​ത്തി,​ ​ധ​ന്യ​ ​എ​ന്നി​വ​രാ​ണ് പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.