എടപ്പാൾ: ഭഗവത്ഗീതയുടെ പഠനവും പാരായണവും മനുഷ്യജീവിതത്തിൽ പക്വതയും പുരോഗതിയും കൈവരുത്തുമെന്നും ശാന്തിയും സമാധാനവുമാണ് ഭഗവത് ഗീതയുടെ സന്ദേശമെന്നും പ്രശസ്ത സിനിമാ സംവിധായകൻ അലി അക്ബർ പറഞ്ഞു. രണ്ടാമത് തത്ത്വമസി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മിക പ്രവർത്തനം ഒരു മാനവ സേവയാണെന്നും അതു തന്നെയാണ് മാധവസേവയെന്നും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവി എസ്.രമേശൻ നായർ പറഞ്ഞു. തത്ത്വമസി ആദ്ധ്യാത്മിക സേവാ കേന്ദ്രത്തിന്റെ ആദരവ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.പി.എം.മനോജ് എമ്പ്രാന്തിരി അനുഗ്രഹ പ്രഭാഷണം നടത്തി. നാടൻപാട്ടു കലാകാരനായ ജിതേഷ് കക്കിടിപ്പുറത്തിനെ ചടങ്ങിൽ ആദരിച്ചു. മണി എടപ്പാൾ, കെ.പി.സുബ്രഹ്മണ്യൻ, കൃഷ്ണാനന്ദ്, ടി.വി.സദാനന്ദൻ, സി.ടി.അർജുൻ, പി.പി.രാജേശ്വരി, കെ.ആർ.ശിവദാസ്, എം.പി.വാസുദേവൻ, വിജയൻ അണ്ണേങ്ങോട്ട്, സി.ടി.സത്യൻ, വിഷ്ണുപ്രസാദ് ചമ്പയിൽ, സി.കെ.സത്യൻ, സുരേഷ് ഗോപാലൻ, കെ.പി.ഉദയൻ , എം.പിവൈശാഖ് , എം.പി. വൈഷ്ണവ് , സി.ഗോപാലൻ, എം.വി. ഉദയൻ എന്നിവർ പ്രസംഗിച്ചു.