hhhh

പൊന്നാനി: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ യാത്രക്കാരി ട്രെയിനിന്റെ അടിയിൽപ്പെട്ട് മരിച്ചു. പൊന്നാനി പൊലീസ് സ്‌റ്റേഷന് സമീപത്തെ അവുളക്കരിയാക്കാന്റകത്ത് ഇബ്രാഹിമിന്റെ ഭാര്യ ആബിദയാണ് (40) മരിച്ചത്. കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ കയറുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. മകനോടൊപ്പം കണ്ണൂരിലേക്ക് പോകാനായി എത്തിയതായിരുന്നു ആബിദ. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടികയറുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവർ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയലേക്ക് മാറ്റി.