വള്ളിക്കുന്ന്: ഫറോക്ക് നല്ലൂർ കഷായപ്പാടിക്ക് സമീപം ശനി രാത്രി വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അത്താണിക്കൽ താമസിക്കുന്ന കോട്ടാക്കളത്തിൽ ദാസന്റെ മകൻ ദിബിൻദാസ് (24) കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ വീണുകിടന്ന യുവാവിനെ രാത്രികാല പട്രോളിങ് നടത്തുന്ന പൊലീസ് സംഘം ശനിയാഴ്ച്ച രാത്രി 11 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നല്ലൂരങ്ങാടിയിലെ സുഹൃത്തിന്റെ വിവാഹസത്കാരത്തിന് പോയി വരുന്ന വഴിയാണ് ദിബിൻദാസ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മാതാവ്: പാർവ്വതീഭായ് (വനിത സഹകരണ സംഘം, വള്ളിക്കുന്ന് ആനങ്ങാടി). സഹോദരൻ: ദീപക് ദാസ് (അസിസ്റ്റന്റ് പ്രൊഫസർ ഐ.ഐ.എം കുന്ദമംഗലം).