gggg
ടി.കെ. മുഹമ്മദ് പ്രഥമ മാദ്ധ്യമ പുരസ്‌ക്കാരം കെ.വി. നദീറിന് സി. രാധാകൃഷ്ണൻ സമ്മാനിക്കുന്നു.

പൊന്നാനി: കാരുണ്യംകൊണ്ടേ ലോകത്തെ സംഘർഷങ്ങൾ അലിയിക്കാനാവൂ എ

ന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു. എഫ്) ഏർപ്പെടുത്തിയ പ്രഥമ ടി.കെ. മുഹമ്മദ് മാദ്ധ്യമ, സാഹിത്യ പുരസ്‌ക്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'തീരത്ത് ദുരിതത്തിര' എന്ന പരമ്പരയ്ക്ക് കെ.വി. നദീറിനാണ് മാദ്ധ്യമ പുരസ്‌കാരം. താഹിർ ഇസ്മായിൽ രചിച്ച 'വഴിച്ചൂട്ടുകൾ ' എന്ന കൃതിയാണ് സാഹിത്യ പുരസ്‌ക്കാരം നേടിയത്.

ചടങ്ങിൽ പി.സി.ഡബ്ള്യു.എഫ് പ്രസിഡന്റ് സി.എസ്. പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി. ചടങ്ങ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ പ്രൊഫ.എ.പി. അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു.നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.മുൻ എംപി സി. ഹരിദാസ്, പ്രൊഫ. കാവനാട് മുഹമ്മദ്, എം.പി. നിസാർ, കെ. ജയപ്രകാശ്, പി.വി അമീൻ, ഇ.വി അബ്ദുൽ അസീസ്, പി.എം അബ്ദുട്ടി എന്നിവർ സംസാരിച്ചു.