jjj
അംജത് ഖാൻ,​ ഫിറോസ് ഖാൻ

എടരിക്കോട്: നാല് സഹോദരങ്ങളുടെ മരണത്തിന് കാരണമായ ഹീമോഫീലിയ രോഗത്തിൽ നിന്നും ശേഷിക്കുന്നവരെ രക്ഷിക്കാൻ സഹായം തേടി കർണ്ണാടക സ്വദേശികളായ കുടുംബം. 15 വർഷമായി എടരിക്കോട് നാലാം വാർഡിൽ താമസിക്കുന്ന നൂർമുഹമ്മദിന്റെ മക്കളായ അംജത് ഖാൻ,​ ഫിറോസ് ഖാൻ എന്നിവർക്കാണ് നേരിയ കാരണം കൊണ്ടുപോലും രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കാതിരിക്കുകയും ചെയ്യുന്ന ഗുരുതരമായ ഹീമോഫീലിയ രോഗം ബാധിച്ചിട്ടുള്ളത്. രോഗം സംബന്ധിച്ച അറിവില്ലായ്മയാണ് നാല് സഹോദരങ്ങൾ ചെറുപ്പത്തിൽ തന്നെ മരിക്കാൻ കാരണം. മാതാപിതാക്കൾക്ക് പുറമെ രണ്ട് സഹോദരിമാരും ഇവർക്കുണ്ട്. മരുന്നിന് മാത്രമായി മാസം 15,000 രൂപ ചെലവാകുമെന്നും ശരീരം അധികമനങ്ങിയാൽ നീരുകെട്ടി വേദനിക്കുമെന്നതിനാൽ ജോലിക്കു പോകാനാവുന്നില്ലെന്നും അംജത് ഖാൻ പറയുന്നു. ഉദാരമനസ്കരുടെ സഹായം പ്രതീക്ഷിച്ചു കഴിയുകയാണ് ഈ കുടുംബം. ഫോൺ: 8157908066,​ 9745078107.