എടക്കര: പാലുണ്ട ഗുഡ് ഷെപ്പേഡ് സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായ ആറ് വിദ്യാർത്ഥികൾക്ക് ടി.സി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകി. ഈ വിദ്യാർത്ഥികൾ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ തുടർപഠനം നടത്തണമെന്നും അല്ലാത്തപക്ഷം ഒരു ലക്ഷം രൂപ വീതം നൽകിയാലേ ടി.സി അനുവദിക്കൂ എന്നും സ്‌കൂൾ മാനേജർ ജോർജ് വർഗീസ് നിലപാടെടുത്തിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. സ്‌കൂൾ മാനേജർക്ക് ഇത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഇന്നലെ കൈമാറി.
സ്‌കൂളിലെ എബിൻ ജോർജ്, അലീന സുനിൽ, എഡ്‌വിൻ ടി. വിൽസൺ, പി. അനസ് അഷ്‌റഫ്, വഫാ റഷീദ്, ഹിനാ കരീം എന്നിവർക്കാണ് ടി.സി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി പി.എസ്. കൃഷ്ണകുമാർ ഉത്തരവായത്. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് പരാതി നൽകി. ഇതിന് പുറമേ രക്ഷിതാക്കളുടെ പരാതിയിന്മേൽ ചൈൽഡ് ലൈൻ സ്‌കൂൾ മാനേജർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.