തിരൂരങ്ങാടി : പരപ്പനങ്ങാടിയിൽ വൃദ്ധയ്ക്ക് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച സംഭവം കണ്ടെത്തിയതോടെ ജാഗ്രത ശക്തമാക്കാൻ ആരോഗ്യവകുപ്പ്. മാർച്ച് 18 ന് തിരൂരങ്ങാടി എ.ആർ നഗർ കൊടുവായൂർ ആസാദ് നഗർ സ്വദേശി തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും.നസീറയുടെയും മകനായ മുഹമ്മദ് ഷാൻ (6 ) വെസ്റ്റ് നൈൽ വൈറസ് ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചിരുന്നു. ഫെബ്രവരി ഒന്നാം തീയതി മുതൽ കുട്ടി ഉമ്മയുടെ വീടായ വെന്നിയൂരിലെ വീട്ടിൽ 11 ദിവസത്തോളം താമസിച്ചിരുന്നു. പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. തുടർന്ന് വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് പരിശോധനയ്ക്കായി വിവിധ പക്ഷികളുടെ മൃതദേഹം പരിശോധനയ്ക്കയച്ചെങ്കിലും ഇവയിലൊന്നും വൈറസ് ബാധ കണ്ടെത്താനായിരുന്നില്ല. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തായിരുന്നില്ല എന്താണ് വെസ്റ്റ് നൈൽ? വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് വലുതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ് നൈൽ. ഇത്തരം വൈറസ് ബാധയേൽക്കുന്നവരിൽ 150ൽ ഒരാൾക്ക് മാത്രമാണ് രോഗം മൂർച്ഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയാൽ 10 ശതമാനം പേർക്ക് മാത്രമാണ് മരണം സംഭവിക്കുക. അതേസമയം ജപ്പാൻ ജ്വരം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാൽ മരണ സംഖ്യ 30 ശതമാനത്തോളമാകാറുണ്ട്. വെസ്റ്റ് നൈൽ മുതിർന്നവരേയാണ് സാധാരണ ബാധിക്കുന്നത്. രോഗകാരണം വെസ്റ്റ് നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കും രോഗം പരത്തുന്നു രോഗലക്ഷണങ്ങൾ തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ച്ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. രോഗപ്രതിരോധം കൊതുകളാണ് രോഗവാഹകർ എന്നതിനാൽ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളിൽ നിന്നും രക്ഷനേടുക എന്നത്. വെസ്റ്റ് നൈൽ പനിക്ക് നിലവിൽ പ്രത്യേക വാക്സിൻ ലഭ്യമല്ല