മ​ല​പ്പു​റം​:​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​യു.​ഡി.​എ​ഫ് ​വ്യ​ക്ത​മാ​യ​ ​ലീ​ഡ് ​നേ​ടി​യ​ ​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ​പൊ​ന്നാ​നി​യും​ ​മ​ല​പ്പു​റ​വും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​മ​ല​പ്പു​റ​ത്തും​ ​പൊ​ന്നാ​നി​യി​ലും​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​പു​ല​ർ​ത്തി​യ​ ​മു​ൻ​തൂ​ക്കം​ ​അ​വ​സാ​നം​ ​വ​രെ​യും​ ​തു​ട​ർ​ന്നു.​ ​ആ​ദ്യ​ ​ഒ​രു​മ​ണി​ക്കൂ​ർ​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ത​ന്നെ​ ​മ​ല​പ്പു​റ​ത്ത് ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​ലീ​ഡ് ​പ​തി​നാ​യി​രം​ ​ക​വി​ഞ്ഞി​രു​ന്നു.​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ഒ​രു​ല​ക്ഷം​ ​പി​ന്നി​ട്ടു.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​നേ​ടി​യ​ ​വോ​ട്ടി​ന്റെ​ ​പ​കു​തി​യാ​ണ് ​തു​ട​ക്കം​ ​മു​ത​ൽ​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​യും​ ​എ​സ്.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​വി.​പി​ ​സാ​നു​നി​വി​ന് ​ല​ഭി​ച്ച​ത്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ ​ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​തൊ​ട്ടു​പി​ന്നി​ൽ​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്.​ 5,​​87,​​983​ ​വോ​ട്ട് ​നേ​ടി​യ​പ്പോ​ൾ​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​ ​വി.​പി.​ ​സാ​നു​വി​ന് 3,​​28,​​569​ ​വോ​ട്ടാ​ണ് ​ല​ഭി​ച്ച​ത്.​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ 82,​​023​ ​വോ​ട്ട് ​നേ​ടി​ ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​എ​സ്.​‌​ഡി.​പി.​ഐ​ 19,​​082​ഉും​ ​നോ​ട്ട​ 4,​​456​ ​വോ​ട്ടും​ ​നേ​ടി.​ ​ലീ​ഗി​ന്റെ​ ​അ​തി​കാ​യ​ക​ൻ​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ​ര​ണ്ട് ​ല​ക്ഷ​ത്തി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​ലീ​ഗ് ​സ്വ​പ്നം​ ​ക​ണ്ട​ത്.​ 80​ ​ശ​ത​മാ​നം​ ​വോ​ട്ട് ​എ​ണ്ണി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​ക​വി​ഞ്ഞി​ട്ടു​ണ്ട്.
പൊ​ന്നാ​നി​യി​ൽ​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​നും​ ​പോ​സ്റ്റ​ൽ​ ​വോ​ട്ട് ​മു​ത​ൽ​ ​മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു.​ ​പ​ത്ത് ​ശ​ത​മാ​നം​ ​വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ലീ​ഡ് 15,​​000​ ​പി​ന്നി​ട്ടു.​ ​വോ​ട്ടെ​ണ്ണി​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​ർ​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​ഭൂ​രി​പ​ക്ഷം​ ​മ​റി​ക​ട​ന്നു.​ 30,​​141​ ​വോ​ട്ട്.​ ​​​ 17.93​ ​ശ​ത​മാ​നം​ ​വോ​ട്ട് ​എ​ണ്ണി​യ​പ്പോ​ഴാ​ണി​ത്.​ ​അ​മ്പ​ത് ​ശ​ത​മാ​നം​ ​വോ​ട്ട് ​എ​ണ്ണി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ലീ​ഗ് ​ല​ക്ഷ്യ​മി​ട്ട​ 75,​​000​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​തി​ക​ഞ്ഞു.​ ​ഇ​ട​തു​സ്വ​ത​ന്ത്ര​ൻ​ ​പി.​വി.​ ​അ​ൻ​വ​റി​ന്റെ​ ​രം​ഗ​പ്ര​വേ​ശ​ന​ത്തോ​ടെ​ ​വാ​ശി​യേ​റി​യ​ ​മ​ത്സ​രം​ ​അ​ര​ങ്ങേ​റി​യ​ ​മ​ണ്ഡ​ല​മാ​ണ് ​പൊ​ന്നാ​നി.​ ​ഇ​ത്ത​വ​ണ​ ​പൊ​ന്നാ​നി​യി​ൽ​ ​അ​ട്ടി​മ​റി​യു​ണ്ടാ​വു​മെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു​ ​സി.​പി.​എം.​ ​സ്ഥി​ര​മാ​യി​ ​ഒ​രു​ല​ക്ഷ​ത്തോ​ളം​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ചി​രു​ന്ന​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സീ​റ്റിം​ഗ് ​എം.​പി​യാ​യ​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​ന് 25,​​410​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​ത് ​പ​ര​മാ​വ​ധി​ 75,​​000​ത്തി​ലേ​ക്ക് ​ഉ​യ​രു​മെ​ന്ന​ ​ക​ണ​ക്കൂ​കൂ​ട്ട​ലി​ലാ​യി​രു​ന്നു​ ​ലീ​ഗ്.​ ​ഇ​തെ​ല്ലാം​ ​മ​റി​ക​ട​ന്ന് ​​1,​​87,​​181​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി​ ​ലീ​ഗ് ​കേ​ന്ദ്ര​ങ്ങ​ളെ​ ​പോ​ലും​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി.