മലപ്പുറം: വെള്ളിയാഴ്ച മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാർഡ് സംഗമം ശ്രദ്ധേയമായി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു. ബഷീർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ശാക്കിർ സഖാഫി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.
ബാവ മാതക്കോട്, മുസ്ഥഫ പാണ്ടിക്കാട്, ബദ്റുദ്ധീൻ സ്വലാത്ത് നഗർ, ശൗക്കത്തലി മുല്ലപ്പള്ളി, മുസ്ഥഫ സ്വലാത്ത് നഗർ, ബദ്റുദ്ധീൻ കോഡൂർ എന്നിവർ സംബന്ധിച്ചു. വിവിധ ഘട്ടങ്ങളിലായി പരിശീലനം സിദ്ധിച്ച 5,555 ഗാർഡുകളാണ് പ്രാർത്ഥനാ സമ്മേളനം നിയന്ത്രിക്കുന്നതിന് കർമ സജ്ജരായി രംഗത്തുണ്ടാവുക. ഗ്രൗണ്ട് സജ്ജീകരണം, ഗതാഗത നിയന്ത്രണം, നോമ്പ് തുറ, അത്താഴ വിതരണം, വാഹന പാർക്കിംഗ്, കുടിവെള്ള വിതരണം, ഹെൽപ് ഡെസ്ക്, ആരോഗ്യം, ഹരിത സേന തുടങ്ങിയ വിഭാഗങ്ങളിലായാണ് ഗാർഡുകൾ പ്രവർത്തിക്കുക. ശാക്കിർ സഖാഫി കണ്ണൂർ, ബഷീർ അരിമ്പ്ര എന്നിവരാണ് ഗാർഡിനെ ഏകോപിപ്പിക്കുന്നത്.