മലപ്പുറം: നിയോജക മണ്ഡലത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകളെ എം.എൽ.എ യുടെ നേതൃത്വത്തിൽ ആദരിച്ചു. മലപ്പുറം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു .പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി. മലപ്പുറം അസി.ജില്ലാ കളക്ടർ രാജീവ് കുമാർ ചൗധരി പ്രതിഭകൾക്കുള്ള സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, നഗരസഭ ചെയർപേഴ്സൺ സി.എച്ച് .ജമീല ,ബ്ലോക്ക് പ്രസിഡന്റ് കെ.സലീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉമ്മർ അറക്കൽ,വി. സുധാകരൻ ,മെമ്പർ പുല്ലാണി സൈദ് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം സലീം, സി.പി.ഷാജി, പി.ടി.സുനീറ ,സി.എച്ച് സൈനബ , ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എ.റഹ്മാൻ , നഗരസഭ വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ്, ബ്ലോക്ക് മെമ്പർ എം.കെ .മുഹ്സിൻ, കൗൺസിലർമാരായ മറിയുമ്മ ഷരീഫ് , ഒ.സഹദേവൻ, ഹാരിസ് ആമിയൻ ,സലീന റസാഖ് ,മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കരുവള്ളി മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം നിയമസഭ മണ്ഡലത്തിലെ 1,050 എ പ്ലസ് ജേതാക്കൾ വിവിധ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .100 ശതമാനം വിജയം നേടിയ പതിനൊന്ന് വിദ്യാലയങ്ങൾക്കും ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേക പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു .