കോട്ടക്കൽ: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിനായി കോട്ടക്കലിലെ എസ്.ടി.യു ഓട്ടോതൊഴിലാളികൾ കാരുണ്യയാത്ര നടത്തി സ്വരൂപിച്ച 1,12680 രൂപ കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ നാസർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കൈമാറി. ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ,ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ, അഡ്വ .യു.എ ലത്തീഫ് , കെ.കെ നാസർ , ജുനൈദ് പരവക്കൽ, എം.കെ മൊയ്തീൻ കുട്ടി, വി.കെ അബ്ദു, വി.കെ ബാപ്പുട്ടി , എം.സി ബാപ്പുട്ടി, നൗഷാദ്, ടി.ടി.മൊയ്തീൻ കുട്ടി, റഷീദ്,അലവി തുടങ്ങിയവർ സംബന്ധിച്ചു.