sndp
അ​ങ്ങാ​ടി​പ്പു​റം​ ​ഈ​സ്റ്റ് ​ശാ​ഖ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗം യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​പാ​റ​ക്കോ​ട്ടി​ൽ​ ​ഉ​ണ്ണി​ ​ഉ​ദ്ഘാ​ട​നം​ ​ ചെയ്യുന്നു.

പെരിന്തൽമണ്ണ: എസ്.എൻ.ഡി.പി യോഗം 4228 അങ്ങാടിപ്പുറം ഈസ്റ്റ് ശാഖയുടെയും, വനിതാ സ്വാശ്രയ സംഘങ്ങളുടെയും വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും ശാഖാ മന്ദിരം ഹാളിൽ നടന്നു. ശാഖാ പ്രസിഡന്റ് എം.പി രവി അധ്യക്ഷത വഹിച്ച ചടങ്ങ് യൂനിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി വാസു കോതറായിൽ മുഖ്യ പ്രഭാഷണം നടത്തി. യൂനിയൻ വൈസ് പ്രസി. പാമ്പലത്ത് മണി, യോഗം ഡയരക്ടർ രമേശ് കോട്ടയപ്പുറത്ത്, യൂനിയൻ കൗൺസിലർ പി.ബാബു, വനിതാ സംഘം പ്രസിഡന്റ് എ.ഉഷാബേബി, സെക്രട്ടറി പി.പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്വാഗതവും, റിപ്പോർട്ടും ശാഖാ സെക്രട്ടറി കെ.കെ.പ്രേംകുമാറും, നന്ദി യോഗം വാർഷിക പ്രതിനിധി എം.എം.മോഹനനും നിർവഹിച്ചു.