മഞ്ചേരി: അപകടത്തിൽപ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനം ഹാജരാക്കി ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മൊറയൂർ കുന്നത്തേരി പാറക്കൽ മുഹമ്മദ് മൻസൂർ (25), കൂട്ടിലങ്ങാടി മേലേക്കളം നിസാറുദ്ദീൻ (32), മൊറയൂർ തിരുവാലിപ്പറമ്പ് ഫഹദ് (20) എന്നിവരെയാണ് മഞ്ചേരി എസ്.ഐ ബൈജു ഇ.ആർ, സിവിൽ പൊലീസ് ഓഫീസർ സുഭാഷ് ചന്ദ്രബോസ് എന്നിവർ അറസ്റ്റ് ചെയ്തത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ പത്തിനാണ് കേസിന്നാസ്പദമായ അപകടം നടന്നത്. മുഹമ്മദ് മൻസൂർ ഓടിച്ച ട്വിസ്റ്റർ ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ മൻസൂറിന് പരിക്കേറ്റിരുന്നു. എന്നാൽ ട്വിസ്റ്റർ ബൈക്കിന് ഇൻഷൂറൻസ് പരിരക്ഷയില്ലാത്തതിനാൽ പകരം പൾസർ ബൈക്കാണ് സ്റ്റേഷനിൽ ഹാജരാക്കിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘം നടത്തിയ തട്ടിപ്പ് വെളിവാവുകയായിരുന്നു.
അപകടത്തിൽപ്പെട്ട വാഹനം മാറ്റി ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് മൻസൂർ, നിസാറുദ്ദീൻ, ഫഹദ്
അദ്ധ്യാപക ഒഴിവ്
മഞ്ചേരി: ചുള്ളക്കാട് ജി യു പി സ്‌കൂളിൽ ഒഴിവുള്ള എൽ പി എസ് ടി അദ്ധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 30ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും.
മഞ്ചേരി: ഇരുമ്പുഴി ജി എം യു പി സ്‌കൂളിൽ ഒഴിവുള്ള എൽ പി എസ് എ, യു പി എസ് എ, ഹിന്ദി, അറബിക് അദ്ധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 26ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും.
പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി
മഞ്ചേരി: മഞ്ചേരി ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ 1988 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം ശ്രദ്ധേയമായി. മഞ്ചേരി ഐജിബിടി പരിസരത്ത് നടന്ന സംഗമം രാജേഷ് കൂപ്പിലാക്കിൽ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൂരിമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. എ പി ബഷീർ എന്ന മാനു, നാസർ കൂളിയോടൻ, ടി പി റഫീഖലി, ബാബുരാജ്, സുരേഷ് തെക്കേചിറക്കൽ, രൂപേഷ് നേതൃത്വം നൽകി. തുടർന്ന് ഇഫ്ത്താർ മീറ്റും സംഘടിപ്പിച്ചു.