മഞ്ചേരി: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മഞ്ചേരി പയ്യനാട് ചെറുകുളം കാരേപറമ്പ് മണ്ണയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് റാഷിദ് (23) ആണ് മരിച്ചത്. പുലർച്ചെ നാലിന് മഞ്ചേരി കൊരമ്പയിൽ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. മഞ്ചേരിയിലെ സ്റ്റേഷനറി കടയിൽ ജോലി ചെയ്തിരുന്ന റാഷിദ് അത്താഴം കഴിച്ചതിന് ശേഷം കടയിലേക്ക് പോകുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. മാതാവ്: ഖദീജ. സഹോദരങ്ങൾ: റസീന, തസ്‌നീമ, തൗഫീഖ്, ശിബിലി, സാനിജ്.