തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറം പരേതനായ ചുള്ളിയൻ അലവിയുടെ മകൻ സിദ്ധീഖ് (39) ബുറൈദയിൽ നിര്യാതനായി. ബുറൈദ പച്ചക്കറി മാർക്കറ്റിനടുത്ത് പ്രവർത്തിക്കുന്ന അൽ ഹലീസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. പനി ബാധിച്ച് ഒരാഴ്ചയായി ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നൗഫ കൊടശ്ശേരി. മക്കൾ: മിഷ്ഹൽ അലവി, മെഹർ ഫാത്തിമ. സഹോദരങ്ങൾ: മുജീബ്, റസാഖ്. മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കയാണ്.