മഞ്ചേരി: വീട്ടിൽ സൂക്ഷിച്ച നിലയിൽ പത്ത് ലക്ഷത്തോളം വില വരുന്ന നിരോധിത ഹാൻസ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. വെട്ടത്തൂർ ഹൈസ്കൂളിന് പിൻവശത്ത് താമസിക്കുന്ന കുടിക്കോടൻ അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന്റെ വർക്ക് ഏരിയയിൽ നിന്നാണ് ചാക്കിൽ നിറച്ച നിലയിൽ ഹാൻസ് ശേഖരം കണ്ടെത്തിയത്.
രണ്ടാഴ്ച്ച മുമ്പ് കടയിൽ ഹാൻസ് വിറ്റതിന് ഇയാളെ പിടികൂടിയിരുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം നിൽക്കെ ഇത്രയും ഹാൻസ് ഉത്പന്നങ്ങൾ കണ്ടെത്തിയത് വളരെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ഹാൻസ് ഇവിടെ എത്തിച്ച വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചു. ജില്ലയിലെ മൊത്ത വിതരണക്കാരനായ പ്രതിയെ കണ്ടെത്താനും ശ്രമം തുടങ്ങി. വീട്ടിൽ നിന്നും കണ്ടെടുത്തതിനാൽ ഇയാളുടെ ഭാര്യയും പ്രതിയായേക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്; മുഹമ്മദ് സലിം , അനീഷ്, സിറാജ് എന്നിവരെ കൂടാതെ മേലാറ്റൂ ർ സ്റ്റേഷനിലെ
എ.എസ്.ഐ അബ്ദുൽ റഷീദ്, ഫക്രുദ്ദീൻ, സി.പി.ഒമാരായ നസീമ, ഉണ്ണി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.