food
ആരോഗ്യവകുപ്പ് പിടികൂടിയ പഴകിയ ഭക്ഷണസാധനങ്ങൾ.

നെന്മാറ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ഒലിപ്പാറ, അടിപ്പെരണ്ട, പാലമൊക്ക്, അയിലൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം, മാംസം, നിലവാരമില്ലാത്ത ചായപ്പൊടിയും എന്നിവ പിടികൂടിയത്. മിക്ക സ്ഥാപനങ്ങളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. വിവിധ ഇനങ്ങളിലായി 13,900 രൂപ പിഴ ഈടാക്കി. പരിശോധനയ്ക്ക് അയിലൂർ പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സിസിമോൻ തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.നവാസ്, സുമാ ജോൺ, പ്രജിത്ത് വി.നാഥ് എന്നിവർ നേതൃത്വം നൽകി. ഇത് രണ്ടാം തവണയാണ് പരിശോധന നടത്തി പഴകിയ സാധനങ്ങൾ പിടികൂടുന്നത്.