വടക്കഞ്ചേരി: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണപ്പാടം കുറുഞ്ചേരി സെയ്ത് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ബീവി (71) നെയാണ് വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. വടക്കഞ്ചേരി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ: അബ്ദുൾ കരീം, അബ്ദുൾ കാദർ, അബ്ദുൾ സലാം, അബ്ബാസ്, നബീസ, സക്കീന. മരുമക്കൾ: നബീസ, ഹയറുന്നീസ, ഷമീറ, അബിത, അലി ജാൻ, നെഹ്മത്തുള്ള.