നെന്മാറ: വിസ തട്ടിപ്പ് കേസിലെ പ്രതിയെ നെന്മാറ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുസ്തഫയെ (50)യാണ് അറസ്റ്റു ചെയ്തത്. ഖത്തർ, സൗദി, ദുബായ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കിഴക്കഞ്ചേരി മൂലങ്കോട് സ്വദേശിയായ സതീഷിന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിലെടുത്തത്. ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിസ നൽകാമെന്ന് പറഞ്ഞ് 2018 ഡിസംബറിൽ 80,000 രൂപയാണ് സതീഷിന്റെ പക്കൽ നിന്നും തട്ടിയത്. ആറുമാസമായിട്ടും വിസ നൽകാതെ കബളിപ്പിക്കുകയായിരുന്നു. മുസ്തഫക്കെതിരെ പാലക്കാട്, വടക്കഞ്ചേരി, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, തുടങ്ങിയ സ്റ്റേഷനുകളിലും കേസുണ്ടെന്ന് നെന്മാറ പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.