ഒറ്റപ്പാലം: ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ത്രാങ്ങാലി കൊട്ടിലിങ്കൽ പരേതനായ വേലുക്കുട്ടി എഴുത്തശ്ശന്റെ മകൻ ശ്രീധരൻ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഷൊർണൂർ ഒലവക്കോട് റെയിൽവേ ലൈനിൽ മാന്നനൂർ റെയിൽവേ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു. അമ്മ: ജാനകിയമ്മ. സഹോദരങ്ങൾ: അംബുജാക്ഷി, പത്മാവതി, വാസുദേവൻ, പഞ്ചാലി, മണികണ്ഠൻ, പരേതരായ രാജഗോപാൽ, രാമൻകുട്ടി, ദാമോദരൻ. അവിവിഹാതിനാണ് ശ്രീധരൻ.