ചെർപ്പുളശ്ശേരി: വിദ്യാർത്ഥികളിൽ കായികക്ഷമതയു0 മാനസികാരോഗ്യവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കായിക പരിശീലന ക്യാമ്പ് അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സ്‌കൂളിലെ സ്‌പോർട്‌സ് ക്ലബ്ബ്, ശബരി മാനേജ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ,യുവജന കായിക ക്ലബ്ബുകൾ, എന്നീവരുടെ സഹകരണത്തോടെ 10 മുതൽ 18 വയസുവരെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. രാവിലെ 6.30 മുതൽ 8.30 വരേയാണ് പരിശീലനം. സ്‌കൂളിൽ ആരംഭിക്കുന്ന സ്‌പോർട്‌സ് അക്കാദമിയുടെ മുന്നോടിയായിട്ടാണ് ക്യാമ്പ് നടത്തുന്നത്. നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.
പരിശീലന ക്യാമ്പിനോടനുബനിധിച്ചു നടത്തിയ യോഗത്തിൽ വാർഡ് മെമ്പ4 കെ.ടി ഉണ്ണികൃഷ്ണൻ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോർട്‌സിലെ പരിശീലകൻ നന്ദഗോപാൽ, പ്രധാനാധ്യാപകൻ പ്രശാന്ത്, പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രൻ, റോസ് കുമാർ, ബാബുരാജ്, അനിൽകുമാർ എന്നിവർ സംസാരിച്ചു.