അഗളി: നൂറുമേനി വിജയം കൊയ്ത് അട്ടപ്പാടിയിലെ ആദിവാസി വിദ്യാലയങ്ങൾ. മുക്കാലി എം ആർ എസ് , ചിണ്ടക്കി എച്ച്.എസ് എന്നിവയാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾ. രണ്ടിടത്തും 35 കുട്ടികൾ വീതമാണ് പരീക്ഷ എഴുതിയത്. ഷോളയൂർ ട്രൈബൽ ഹൈസ്‌കൂളിൽ 97 പേർ പരീക്ഷയെഴുതി. 95 പേരും വിജയിച്ചു. പുതൂർ ട്രൈബൽ ഹൈസ്‌കൂളിൽ 37ൽ 36 പേരും തുടർ വിദ്യാഭ്യാസത്തിന് അർഹത നേടി. മട്ടത്തുക്കാട് തമിഴ് മീഡിയം സ്‌കൂളിൽ 15ൽ 14 പേർ വിജയികളായി. അട്ടപ്പാടിയിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതിയത് അഗളി ജി വി എച്ച് എസിലാണ്, 269. ഇതിൽ 231 പേരും വിജയിച്ചു. ഇതിൽ രണ്ടുപേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുണ്ട്. ജെല്ലിപ്പാറ മൗണ്ട് കാർമൽ എച്ച്.എസിൽ 162ൽ 159 പേർ വിജയിച്ചു.12 സമ്പൂർണ എ പ്ലസ് ഉണ്ട്. കൂക്കം പാളയം സെന്റ് പീറ്റേഴ്‌സിൽ 137 പേരിൽ 135 പേർ വിജയിച്ചു. അഞ്ച് സമ്പൂർണ എ പ്ലസ്. കോട്ടത്തറ ആരോഗ്യമാതാ എച്ച്.എസിൽ 118ൽ 95 പേർ വിജയിച്ചു. എ പ്ലസ് ഒന്ന്. വട്ട്‌ലക്കി ബദനി എച്ച്എസിൽ 14ൽ 12 പേരും വിജയിച്ചു.