ചിറ്റൂർ: വണ്ടിത്താവളം ബി.എസ്.എൻ.എൽ കെട്ടിടത്തിൽ അഗ്‌നിബാധ. ലക്ഷങ്ങളുടെ നഷ്ടം. ചിറ്റൂരിൽ നിന്നും അഗ്‌നി ശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. കെട്ടിടത്തിലെ സി.ഡി.ഡോട്ട് മെയിൻ സ്വിച്ചിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അസി. സ്റ്റേഷൻ ഓഫീസർ സജികുമാർ, ലീഡിംഗ് ഫയർമാൻ രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയാണ് തീ അണച്ചത്.
ഫോട്ടോ: വണ്ടിത്താവളം ബി.എസ്.എൻ.എൽ കെട്ടിടത്തിലെ തീ ചിറ്റൂരിൽ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ അണയ്ക്കുന്നു