ചിറ്റൂർ: കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കുറ്റിപ്പള്ളം സി.പി.ചള്ളയിലെ ക്വാറിയിൽ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. വേലായുധന്റെ മകൻ ശെൽവൻ (45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ തിങ്കളാഴ്ച രാത്രിമുതൽ കാണാതായതിനെ തുടർന്ന് ചിറ്റൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ തിരച്ചലിൽ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ ഗവ. ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലീഡിംഗ് ഫയർമാൻ എ.എം.നൗഷാദ്, എഫ്.ഡി.ശിവദാസൻ, ഫയർമാന്മാരായ ഗുരുവായൂരപ്പൻ, ശ്രീജിത്ത്, രമേഷ്, സുധീഷ്, ഹോം ഗാർഡ് കൃഷ്ണൻകുട്ടി എന്നീ സേനാംഗങ്ങളുടെ നതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്.