ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കിലോ കഞ്ചാവുമായി യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. തിരൂരങ്ങാടി കൊളപ്പുറം പുള്ളിശ്ശേരി മുഹമ്മദ് സാദിഖ് (40) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ അംഗപരിമിതരുടെ ശൗചാലയത്തിന് സമീപം സംശയകരമായ നിലയിൽകണ്ട യുവാവിനെ റെയിൽവേ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സക്കീർ അഹമ്മദ്, സി.പി.ഒമാരായ ജോസഫ്, വിജയാനന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.