പാലക്കാട്: പുണ്യമാസം ആരംഭിച്ചതോടെ നഗരത്തിലെ ബേക്കറികളിൽ നോമ്പുതുറ വിഭവങ്ങളും സജീവമായി. വിവിധയിനം ഈന്തപ്പഴവും കാരയ്ക്കയുമാണ് വിപണിയിലെ താരങ്ങൾ. നോമ്പ് തുറക്കുമ്പോൾ കഴിക്കേണ്ട പ്രധാന വിഭവങ്ങളായതു കൊണ്ടുതന്നെ ഇവയ്ക്ക് ആവശ്യക്കാർ കൂടുതലാണ്.
വിവിധ രാജ്യങ്ങളിലെ ഈന്തപ്പഴങ്ങൾക്ക് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. സൗദി അറേബ്യ, ഇറാൻ, അൽജീരിയ, ഇറാഖ്, അഫ്ഖാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവയ്ക്കാണ് ആവശ്യക്കാർ ഏറെയും, വിലയുടെ കാര്യത്തിലും ഇവർ തന്നെയാണ് മുന്നിൽ. കിലോയ്ക്ക് 130 മുതൽ 2400 വരെ വിലയുണ്ട്. സഫാവി, മാബ്രൂം, സുക്കാരി സോഫ്റ്റ്, ആംബർ തുടങ്ങിയ വിഭങ്ങൾക്കും ഡിമാന്റുണ്ട്. കാരയ്ക്ക് രണ്ട് ഇനങ്ങളാണുള്ളത്. വെള്ളയും കറുപ്പും. രണ്ടിനും കിലോ 200 രൂപയാണ് വില. ഇതിൽ കറുപ്പിനാണ് ആവശ്യക്കാർ കൂടുതൽ. പാകിസ്ഥാനിൽ നിന്നാണ് കാരയ്ക്കകൾ പ്രധാനമായും വരുന്നത്.
ഡ്രൈ ഫ്യൂട്ട്‌സാണ് വിപണിയിലെ മറ്റൊരു താരം. കിലോയ്ക്ക് 600 മുതൽ 2200 വരെ വിലയുള്ള വിഭവങ്ങൾ ഇവരുടെ കൂട്ടത്തിലുമുണ്ട്. ഇവ കൂടാതെ അത്തിപ്പഴം, ഉന്നക്കായ, പത്തിരി തുടങ്ങിയ നോമ്പ് വിഭവങ്ങൾ വേറയും.
നോമ്പ് ആരംഭിച്ചിട്ട് അഞ്ചു ദിവസം പിന്നിടുമ്പോൾ കടകളിൽ തിരക്ക് കൂടിവരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇറാൻ ഈന്തപ്പഴത്തിന് മാത്രമാണ് കിലേയ്ക്ക് 80 രൂപ വർദ്ധിച്ചിരിക്കുന്നതെന്നും മറ്റുള്ളവയ്ക്ക് വിലയിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്ന് നഡ്‌സ് ആന്റ് ബിഡ്‌സ് കടയുടമ അബ്ദുൾ മുത്തലീഫ് പറഞ്ഞു.
-ഈന്തപ്പഴങ്ങൾ - വില (കിലോ)
.അജുവ- 1800 രൂപ
.സുക്കാരി സ്‌ഫോറ്റ്-580 രൂപ
.മെഡ്ജൂൾ-1480 രൂപ
.സഫാവി- 800 രൂപ
.മബ്രൂം- 1100 രൂപ
.സക്കായി- 980 രൂപ
.കുന്ദ്രിൻ- 600 രൂപ
.സുഫ്രി- 520 രൂപ
.കഷ്‌റാം- 440 രൂപ
.ആംബർ- 2400 രൂപ
.ഇറാഖ്- 130 രൂപ
.ദൂബ്രോ- 280 രൂപ
-ഡ്രൈ ഫ്യൂട്ട്‌സ് - വില (കിലോ)
.ആപ്രിക്കോട്ട്- 600 രൂപ
.മിക്‌സിഡ് ഡ്രൈ- 890 രൂപ
.കാഡ്ബറി- 800 രൂപ
.ബ്ലാക്ക്ബറി- 900 രൂപ
.ബ്ല്യൂബറി- 2200 രൂപ
.ജെറി- 900 രൂപ
.റമ്പൂട്ടാൻ- 1600 രൂപ
.പീച്ച്- 800 രൂപ