obit
മുരളി

കടമ്പഴിപ്പുറം: ആലങ്ങാട് മാവടി പാലോട്ടിൽ മുരളി (48) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മുരളിയെ വീട്ടിനുള്ളിൽ പൂമുഖത്ത് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ: അംബുജാക്ഷി. മക്കൾ: അമൃത, ഐശ്വര്യ, അജിത്ത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.