ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി മയ്യത്തുംകരയിൽ ബൈക്ക് മതിലിലിടിച്ച് വിദ്യാർത്ഥി മരിച്ചു. മയ്യത്തുംകര നടുക്കുംചിറ വീട്ടിൽ ബക്കറിന്റെ മകൻ മുഹമ്മദ് മുസ്തഫ (15) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് മുസ്തഫ ചെർപ്പളശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്..എസ്..എൽ..സി വിദ്യാർത്ഥിയായിരുന്നു.